കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസ് എടുത്ത് ബാലവകാശ കമ്മീഷൻ. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽ, കണ്ണൂർ പോലീസിനോടും കമ്മീഷൻ വിശദീകരണം തേടി. തലശ്ശേരി സ്വദേശിയുടെ ഏഴ് വയസ്സുള്ള കുട്ടിയ്ക്കാണ് ട്രെയിനിൽ നിന്നും ചായ വീണ് പൊള്ളലേറ്റത്.
ട്രെയിൻ യാത്രയ്ക്കിടെ കണ്ണൂരിൽ ആയിരുന്നു സംഭവം. അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഇതിനിടെ ഒപ്പം യാത്ര ചെയ്തിരുന്നയാളുടെ കയ്യിൽ നിന്നും ചായ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ചായ വീണ് കുട്ടിയുടെ കയ്യിലും കാലിലുമാണ് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയുടെ അമ്മ വിവരം ടിടിആറിനെ അറിയിക്കുകയായിരുന്നു.
ടിടിആറിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാൻ ആയിരുന്നു പറഞ്ഞിരുന്നത്. തുടർന്ന് അമ്മയും മകനും ഉള്ളാളത്തിറങ്ങി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറയുകയായിരുന്നു. സംഭവം വാർത്തയായതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.
Discussion about this post