ഇസ്ലാമാബാദ്: പാകിസ്താനിൽ പട്ടാപ്പകൽ പാക് മുസ്ലീം പുരോഹിതനെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. സുന്നി ഉലമ കൗൺസിലിൽ ഡെപ്യൂട്ടി സെക്രട്ടറിയായ മസൂദ് റഹ്‌മാൻ ഉസ്മാനിയാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ സിപാ-ഇ-സഹാബ തീവ്രവാദ ഗ്രൂപ്പിനെ നിയമവിരുദ്ധമാക്കിയതിന് ശേഷം ഉയർന്നുവന്ന സംഘടനയാണിത്. ഭീകരരുമായി ഇയാൾ അടുത്തബന്ധം പുലർത്തിയിരുന്നുവെന്ന് വിവരങ്ങളുണ്ടായിരുന്നു.
ഇസ്ലാമാബാദ് ടൗണിന് സമീപം അജ്ഞാതരായ തോക്കുധാരികൾ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയും ഡ്രൈവറെ പരിക്കേൽപ്പിക്കുകയും ചെയ്തതായി ഇസ്ലാമാബാദ് പോലീസ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. അക്രമികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു. മസൂദ് റഹ്‌മാൻ ഉസ്മാനിയുടെ ശവസംസ്‌കാരം നടന്ന പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ചില എംബസികൾ അവരുടെ പൗരന്മാരോട് നിർദ്ദേശിച്ചു.










