ലക്‌നൗ: രാമക്ഷേത്രത്തിന്റെ വരവോട് കൂടി അയോദ്ധ്യയിലെ റിയൽ എസ്‌റ്റേറ്റ് രംഗത്ത് ഉണർവ്. അയോദ്ധ്യയിൽ ഭൂമിയുടെ വില കുതിച്ചുയരുന്നത് ആയാണ് റിപ്പോർട്ടുകൾ. നാലിരട്ടിവരെയാണ് ക്ഷത്രത്തിന്റെ വരവോട് കൂടി ഭൂമി വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവർ അയോദ്ധ്യയിൽ ഭൂമി വാങ്ങാൻ തിരക്ക് കൂട്ടുകയാണ്. വൻകിട കമ്പനികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. രാജ്യത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ താജ്, റാഡിസൻ എന്നിവർ അയോദ്ധ്യയിൽ ഭൂമി വാങ്ങാനുള്ള നീക്കങ്ങൾ തുടരുകയാണ്. നിലവിൽ യുപിയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് അയോദ്ധ്യയിലെ ഭൂമിയ്ക്കാണ് കൂടുതൽ വിലയെന്നാണ് വിവരം.
2019 ന് മുൻപ് അയോദ്ധ്യയിൽ ഭൂമി വില ഒരു ചതുരശ്ര അടിയ്ക്ക് 1000 മുതൽ 2000 വരെയായിരുന്നു വില. എന്നാൽ ഇപ്പോൾ ചതുരശ്ര അടിയ്ക്ക് 4,000 മുതൽ 6,000 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. അയോദ്ധ്യയുടെ സമീപ നഗരമായ ഫൈസാബാദിലെ ഭൂമിയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ഭൂമി വില വീണ്ടും വർദ്ധിച്ചേക്കുമെന്നാണ് സൂചന.
Discussion about this post