ജെറുസലേം: പോരാട്ടത്തിൽ എണ്ണായിരത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ. അമേരിക്കൻ- യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേൽ- ഹമാസ് പോരാട്ടം തുടരുകയാണ്.
സംഘർഷം ലെബനൻ ഉൾപ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്ക് പടർത്താനാണ് ഹമാസിന്റെ ശ്രമം. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നയതന്ത്രജ്ഞർ ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എത്തിയത്. ഹമാസിനെ പിന്തുണച്ച് ഹെസ്ബുള്ള ഇസ്രായേലിൽ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഇത് ഇസ്രായേൽ ശക്തമായി പ്രതിരോധിക്കുന്നുമുണ്ട്. അടുത്തിടെ ഹമാസ് കമാൻഡർ ലെബനനിൽവച്ച് അജ്ഞാത ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് വ്യാപക പ്രചാരണം. ഇതേ തുടർന്നുള്ള സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് നയതന്ത്രജ്ഞർ ഗാസയിൽ എത്തിയത്.
അതേസമയം ശനിയാഴ്ച ഹെസ്ബുള്ള ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി. 40 ഓളം റോക്കറ്റുകളാണ് വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ട് ഹെസ്ബുള്ള വർഷിച്ചത്. ഇസ്രായേലി സൈനിക ക്യാമ്പുകൾ ആയിരുന്നു ലക്ഷ്യം.
Discussion about this post