വെസ്റ്റിൻഡീസ്: വെറും മാസങ്ങളുടെ ഇടവേളയിൽ രണ്ടു തവണ വിമാനം കേടായതിനെ തുടർന്ന് യാത്ര പുനഃക്രമീകരിക്കേണ്ട നാണക്കേടിലായി വികസിത രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കുടുംബ അവധിക്ക് കരീബിയൻ ദ്വീപിലേക്ക് കൊണ്ടുവന്ന സൈനിക വിമാനം “സേവനയോഗ്യമല്ലാതായതിനെ തുടർന്ന് രണ്ടാമത്തെ വിമാനം അയയ്ക്കാൻ നിർബന്ധിതരായാതായി കനേഡിയൻ സായുധ സേന എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
നാല് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ട്രൂഡോയെ കൊണ്ടുപോകുന്ന വിമാനത്തിന് മെക്കാനിക്കൽ തകരാറുകൾ കാരണം പറക്കാൻ കഴിയാത്തത്. നേരത്തെ ഇന്ത്യയിൽ വച്ച് ജി 20 മീറ്റിങ്ങിൽ പങ്കെടുത്തതിന് ശേഷം വിമാനത്തിന്റെ യന്ത്ര തകരാർ കാരണം ട്രൂഡോ രണ്ട് ദിവസം ഇന്ത്യയിൽ കുടുങ്ങിയിരിന്നു. ഇന്ത്യൻ സർക്കാർ പുതിയ വിമാനം വിട്ടു തരാം എന്ന് അറിയിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണത്താൽ ട്രൂഡോ അത് സ്വീകരിച്ചിരുന്നില്ല.
ജമൈക്കയിൽ നിന്നും അവധിക്ക് ശേഷം ജനുവരി 4 ന് അദ്ദേഹം കാനഡയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. വിമാനത്തിന്റെ പരിശോധനയ്ക്കിടെ ജനുവരി 2 ന് ഒരു അറ്റകുറ്റപ്പണി തകരാർ കണ്ടെത്തിയെന്നും ജനുവരി 3 ന് മെയിന്റനൻസ് ടീമിനെ അയച്ച് “വിമാനം സേവനക്ഷമതയിലേക്ക് തിരിച്ചയച്ചതായും സർക്കാർ വക്താവ് ആൻഡ്രി-ആൻ പൗലിൻ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ സൈനിക വിമാനങ്ങളിൽ യാത്ര ചെയ്യേണ്ട ട്രൂഡോ ഡിസംബർ 26 ന് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ജമൈക്കയിലെ മോണ്ടെഗോ ബേയിലേക്ക് പോയത്. ലോകത്തെ സമ്പന്ന വികസിത രാജ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കാനഡ തങ്ങളുടെ ഏറ്റവും പരമോന്നത നേതാവിന് വേണ്ടി സജ്ജീകരിച്ച വിമാനം മാസങ്ങളുടെ ഇടവേളയിൽ രണ്ട് തവണ കേടായത് രാജ്യത്തിന് മൊത്തത്തിൽ നാണക്കേടുണ്ടാക്കിയിട്ടുണ്ട്
Discussion about this post