ഡമസ്കസ്: ഐ.എസ് ഭരണത്തിനുകീഴിലെ തന്റെ ജീവിതം എഴുതി ശ്രദ്ധേയയായ സ്വതന്ത്രമാധ്യമപ്രവര്ത്തകയെ ഐ.എസ് വധിച്ചു. സാമൂഹികമാധ്യമങ്ങളില്‍ നിസാന്‍ ഇബ്രാഹീം എന്നറിയപ്പെടുന്ന റുഖിയ ഹസനാണ് കൊല്ലപ്പെട്ടത്.
ഐ.എസ് കൊലപ്പെടുത്തിയ ആദ്യ വനിതാ മാദ്ധ്യമപ്രവര്ത്തകയാണിവര്. ഐസിസിനെതിരായ സിറിയന്‍ ആക്ടിവിസ്റ്റുകളുടെ വാര്‍ത്താവെബ്സൈറ്റിന്റെ സ്ഥാപകനായ അബു മുഹമ്മദ് റുഖിയയുടെ അവസാനവാക്കുകള്‍ രേഖപ്പെടുത്തുന്നതിങ്ങനെ: ‘ഞാന്‍ റാഖയിലാണ്. വധഭീഷണിയുണ്ട്. ഐസിസ് അറസ്റ്റ് ചെയ്താലും കൊന്നാലും എനിയ്ക്കൊന്നുമില്ല. തലയറുത്താലും അഭിമാനത്തോടെ ഞാന്‍ മരിയ്ക്കും,? ഐസിസിന് കീഴില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലതാണത്’.
റഖാ നഗരത്തില്‍നിന്ന് കാണാതായി ആറുമാസത്തിനുശേഷം ജനുവരി രണ്ടിന് ഐ.എസ് തന്നെയാണ് റുഖിയ ഹസനെ വധിച്ച വിവരം കുടുംബത്തെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ഫേസ്ബുക് പേജില്‍ ഐ.എസ് ഭരണത്തില്‍ കീഴിലെ കാര്യങ്ങള്‍ പങ്കിട്ടിരുന്ന റുഖിയ, റഖായില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഖാ നഗരത്തിലെ വൈഫൈ ഹോട്സ്പോട്ടുകള്‍ നിരോധിക്കാനുള്ള ഐ.എസിന്റെ തീരുമാനത്തെയും അവര്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. 2015 ജൂലൈ 21നുശേഷം ഇവരുടെ ഫേസ്ബുക് പേജില്‍ പുതിയ വിവരങ്ങളൊന്നും വന്നിരുന്നില്ല.
Discussion about this post