ജയ്പൂർ : ഇന്ത്യൻ നാവികസേനയിലെ മാർക്കോസ് കമാൻഡോകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ചരക്കുകപ്പൽ മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ നീക്കത്തെ വീരോചിതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ജയ്പൂരിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് എന്നിവരുടെ 58-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ ദൗത്യമായ ആദിത്യ എൽ1 ന്റെ വിജയത്തെക്കുറിച്ചും മോദി സമ്മേളനത്തിൽ പരാമർശിച്ചു. ഇത് ഇന്ത്യയുടെയും ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും ശക്തിയുടെയും തെളിവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ 21 നാവികർ ഉണ്ടായിരുന്നു. അതിൽ 15 പേരായിരുന്നു ഇന്ത്യക്കാരായി ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന എല്ലാ നാവികരെയും മാർക്കോസ് കമാൻഡോകൾ രക്ഷപ്പെടുത്തി. ദൗത്യത്തിനുശേഷം ഇന്ത്യൻ നാവികർ കമാൻഡോകളുടെ ധീരതയെ പുകഴ്ത്തുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post