പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുകയും ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്ത മാലിദ്വീപ് രാഷ്ട്രീയ നേതാക്കൾക്കെതിരായ പ്രചാരണത്തിൽ പങ്കുചേർന്ന് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും. നമ്മൾ ഭാരതീയർ ആത്മനിർഭരതയുള്ളവരാണെന്നും ലക്ഷദ്വീപ് അതിമനോഹരമായ സ്ഥലമാണെന്നും അമിതാഭ് ബച്ചൻ വ്യക്തമാക്കി.
ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന്റെ സമൂഹമാദ്ധ്യമ പോസ്റ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു അമിതാഭ് ബച്ചൻ ലക്ഷദ്വീപിനെ പ്രശംസിച്ചത്. താൻ ലക്ഷദ്വീപിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും പോയിട്ടുണ്ടെന്ന് ബച്ചൻ വ്യക്തമാക്കി. ഈ പ്രദേശങ്ങൾ അത്ഭുതപ്പെടുത്തുന്ന മനോഹരമായ സ്ഥലങ്ങളാണെന്നും അവ നൽകുന്ന വെള്ളത്തിനടിയിലുള്ള അനുഭവം സമാനതകളില്ലാത്തതാണെന്നും ബച്ചൻ വ്യക്തമാക്കി.
എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി മാറ്റാൻ ഇന്ത്യക്കറിയാമെന്നാണ് വീരേന്ദർ സെവാഗ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചിരുന്നത്. മാലിദ്വീപ് മന്ത്രിമാർ നമ്മുടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും പുറകിൽ നിന്നും കുത്തിയിരിക്കുകയാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നവിധത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിനോദസഞ്ചാരമേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരമാണ് എന്നും സെവാഗ് തന്റെ പോസ്റ്റിൽ സൂചിപ്പിച്ചു.
Discussion about this post