ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിനത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവാസികളുടെ സമർപ്പണം പ്രശംസനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള അവർ ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നതിനും നാനാത്വത്തിൽ ഏകത്വത്വം എന്ന ബോധം വളർത്തിയെടുക്കുന്നതിനും അദ്ദേഹം ഇന്ത്യക്കാരായ പ്രവാസികൾക്ക് അഭിനന്ദനം അറിയിച്ചു.
‘പ്രവാസി ഭാരതീയ ദിവസ് ആശംസകൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് അവർ രാജ്യത്തിന് നൽകിയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള പ്രവാസികൾ ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുകയും നാനാത്വത്തിൽ ഏകത്വത്വം എന്ന ബോധം വളർത്തുകയും ചെയ്യുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
പ്രവാസി ഭാരതീയ ദിവസത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രവാസികൾക്ക് ആശംസകൾ അറിയിച്ചു. പ്രവാസി ഭാരതീയ ദിവസിൽ, ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് ആശംസകൾ. നിങ്ങളുടെ നേട്ടങ്ങളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. നിങ്ങളുടെ മികച്ച സംഭാവനകൾ ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു’- അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ലോകസഭാ സ്പീക്കർ ഓം ബിർളയും പ്രവാസികൾക്ക് ആശംസകൾ അറിയിച്ചു. ഇന്ത്യയുടെ സർവ്വതോന്മുഖമായ വികസനത്തിൽ പ്രവാസികൾ തുടർന്നും പ്രധാന പങ്ക് വഹിക്കണമെന്നാണ് ആഗ്രഹമെന്ന് ലോകസഭാ സ്പീക്കർ പറഞ്ഞു.
വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്താനായി ആണ് എല്ലാ വർഷവും ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് ഈ ദിവസമാാണ്.











Discussion about this post