ന്യൂഡൽഹി: ഉപഭോക്താക്കൾക്കായി വീണ്ടും പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്. ഇക്കുറി തീമിൽ മാറ്റം വരുത്താൻ സാധിക്കുന്ന തീം ഫീച്ചറുമായാണ് വാട്‌സ് ആപ്പ് എത്തിയിട്ടുള്ളത്. ഇതോടെ വാട്‌സ് ആപ്പിന്റെ ഡിഫോൾട്ട് തീമായ പച്ച മാറ്റാൻ കഴിയും.
ഉപയോക്താക്കളുടെ അഭ്യർത്ഥ പ്രകാരമാണ് പുതിയ തീം ഫീച്ചറിന് വാട്‌സ് ആപ്പ് രൂപം നൽകിയിരിക്കുന്നത് എന്നാണ് വിവരം. തീം മാറ്റാൻ വാട്‌സ് ആപ്പിൽ പുതിയ സെക്ഷൻ വരും. നീല, വെള്ള, കോറൽ, പർപ്പിൾ എന്നീ നിറങ്ങളാണ് തീം ഫീച്ചർ അനുവദിക്കുന്നത്. ഫീച്ചർ വരുന്നതോട് കൂടി പച്ച നിറം മാറ്റി മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും നിറം നൽകാം.
നവ്യാനുഭൂതി നൽകുന്നതാണ് പുതിയ ഫീച്ചർ എന്നാണ് വാട്‌സ് ആപ്പ് അഭിപ്രായപ്പെടുന്നത്. കാഴ്ച പരിമിതിയുള്ളവർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ആകും ഇതിന്റെ ക്രമീകരണം ഒരുക്കുക.
ഉപയോക്താക്കൾക്കായി ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ പുറത്തിറക്കുകയാണ് വാട്‌സ് ആപ്പ്. നവംബറിൽ ഗ്രൂപ്പുകളിൽ വോയ്‌സ് ചാറ്റിന് അനുവദിക്കുന്ന ഫീച്ചർ വാട്‌സ് ആപ്പിൽ എത്തിയിരുന്നു.
Discussion about this post