ലക്‌നൗ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ച സർവ്വകലാശാല വിദ്യാർത്ഥികൾ അറസ്റ്റിൽ. അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ ഫറാസ് അഹമ്മദ്, സമദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം നവംബറിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഏഴ് പേർ യുപിയിൽ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നുമാണ് വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ആക്രമണം നടത്തുക ലക്ഷ്യമിട്ടായിരുന്നു ഇരുവരുടെയും പ്രവർത്തനം. ഇതിനിടെയാണ് ഇവർ പിടിയിലായത്. സഹപാഠികളായ വിദ്യാർത്ഥികളെ ആകർഷിച്ച് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. സർവ്വകലാശാലയിലെ എംബിഎ വിദ്യാർത്ഥിയാണ് ഫറാസ് അഹമ്മദ്. എംഎസ്ഡബ്ല്യൂ വിദ്യാർത്ഥിയാണ് അബ്ദുൾ സമദ് മാലിക്.
Discussion about this post