ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുടർന്ന് അയോദ്ധ്യയിലെ രാമക്ഷേത്രമായ ‘ഗർഭഗൃഹ’ത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി. മുനിസിപ്പൽ കോർപ്പറേഷൻ നിർമിക്കുന്ന ടെന്റ് സിറ്റിയിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും.
പരികര്‍മ മാര്‍ഗിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന 20 ഏക്കര്‍ സ്ഥലമാണ് ടെന്റ് സിറ്റിയായി അറിയപ്പെടുന്നത്. ഇവിടെ നിന്ന് രാമജന്മഭൂമിയിലേക്ക് വെറും ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 300 ആഢംബര ടെന്റുകളാണ് ഇവിടെ തീര്‍ഥാടകരെ കാത്തിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാർ പറയുന്നു.
രാമജന്മഭൂമി, അയോദ്ധ്യയിലെ മറ്റ് ക്ഷേത്രങ്ങൾ എന്നിയുൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും അവശ്യ സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ രാമപാതയിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. ജനുവരി 15 മുതൽ 100 ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കും.
Discussion about this post