ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം താഴുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 475 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 6 പുതിയ കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 3, ചത്തീസ്ഗഡിൽ 2, അസമിൽ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 3,919 ആയി കുറഞ്ഞു, തിങ്കളാഴ്ച രാവിലെ മുതൽ 83 കുറഞ്ഞു. കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 4,44,81,893 ആയി.
475 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,50,19,267 ആയി. ആകെ 5,33,402 കോവിഡ്
മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 32,107 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്നലെ വരെ 819 കോവിഡ്-19 ന്റെ ജെഎൻ.1 വേരിയന്റുകളാണ് റിപ്പോർട്ട് ചെയ്തത്. ജെഎൻ.1 സബ് വേരിയന്റിന്റെ 250 കേസുകൾ മഹാരാഷ്ട്രയിൽ നിന്നും, 199 കേസുകൾ കർണാടകയിൽ നിന്നും, 148 കേസുകൾ കേരളത്തിൽ നിന്നും, ഗോവയിൽ നിന്നും 49, ഗുജറാത്തിൽ നിന്നും 36, ആന്ധ്രാപ്രദേശിൽ നിന്നും 30, രാജസ്ഥാനിൽ നിന്നും 30, തമിഴ്‌നാട്ടിൽ നിന്നും 26, തെലങ്കാനയിൽ നിന്നും 26, ഡൽഹിയിൽ നിന്ന് 21, ഒഡീഷയിൽ നിന്ന് മൂന്ന്, ഹരിയാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്.
Discussion about this post