Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഇടത് കൈയ്യൻമാർ ഇത്ര കേമൻമാരാണോ?; ഇതിന് പിന്നിലെ സത്യമെന്ത്; അറിയാം വിശദമായി

by Brave India Desk
Jan 9, 2024, 09:52 pm IST
in Health, Science
Share on Facebook
Tweet
WhatsApp
Telegram

അവൻ ഇടകൈയ്യനാ ആളിത്തിരി കേമനാ എന്ന് ഒരിക്കലെങ്കിലും ആരെങ്കിലും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും. ഇടം കൈയ്യൻമാർ വലംകൈയ്യൻമാരേക്കാൾ ബുദ്ധിമാൻമാരാണെന്നും പ്രതിഭാശാലികളാണെന്നും പരക്കെ ഒരു പ്രചരണമുണ്ട്. ഇത് മിത്തോ മിഥ്യയോ സത്യമോ? ശാസ്ത്രജ്ഞന്മാർക്ക് വരെ ഭിന്നാഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്.

വലതു കൈ കൊണ്ട് എഴുതുന്നവരെക്കാൾ ബുദ്ധിശാലികളാണ് ഇടത് കൈ കൊണ്ട് എഴുതുന്നവരെന്നാണ് അടുത്തിടെ വന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇടത് കൈ ഉപയോഗിച്ച് എഴുതുന്നവർ വലിയ പ്രതിഭശാലികളാണെന്നും മറ്റു ചില പഠനങ്ങളിൽ പറയുന്നുണ്ട്.

Stories you may like

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബിൽ ഗേറ്റ്‌സ്, ഫുട്‌ബോളർ ലയണൽ മെസ്സി എന്നിവർ ഇടത് കൈയാണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്ജ് എച്ച്ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ, ബരാക് ഒബാമ. കൂടാതെ, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു കൂട്ടം ആളുകൾ ഇടം കൈയ്യൻമാരായിരുന്നുവത്രേ. മൈക്കലാഞ്ചലോ, ലിയോനാർഡോ ഡാവിഞ്ചി , പോൾ മക്കാർട്ട്നി, ഡേവിഡ് ബോവി, ജിമി ഹെൻഡ്രിക്‌സ്, ജെയിംസ് ബാൾഡ്വിൻ, നിക്കോള ടെസ്ല , ഓപ്ര വിൻഫ്രേ, ബിൽ ഗേറ്റ്സ് എന്നിവരും ഇടം കൈയ്യൻമാരാണ്.

ഇടത് കൈ ഉപയോഗിച്ച് എഴുതുന്നവർക്ക് ഓർമ്മശക്തി കൂടുതലായിരിക്കും. സംഗീതജ്ഞർ, ചെസ് കളിക്കാർ, ആർട്ടിസ്റ്റുകൾ, തുടങ്ങിയവരാണ് കൂടുതലുമായി ഇടത് കൈ ഉപയോഗിക്കുന്നത്. ഇടത് കൈ ഉപയോഗിക്കുന്നവർ കണക്ക് കൈകാര്യം ചെയ്യാൻ വളരെയധികം മിടുക്കരായിരിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ലോകത്തിൽ മുഴുവൻ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ഇടം കൈയ്യൻമാർ.

എന്നാൽ ഇടം കൈയ്യൻമാർക്ക് പ്രത്യേകത ഒന്നും തന്നെയില്ലെന്നും അപൂർവ്വമായി ഇടംകൈയ്യൻമാർ ഉള്ളത് കൊണ്ട് കഴിവുള്ളവർ ഇടംകൈയ്യൻമാർ ആണെങ്കിൽ അത് ഹൈലൈറ്റ് ചെയ്യപ്പെടുന്നുവെന്നാണ് മറുപക്ഷം. ഇടംകൈയ്യൻമാരേക്കാർ എത്രയോ കഴിവുള്ളവർ വലംകൈയ്യൻമാരണെന്നും ഇക്കൂട്ടർ വാദിക്കുന്നു.

ഇറ്റലിയിൽ ഒരിടയ്ക്ക് 6 നും 17 നും പ്രായമുള്ള 2,300-ലധികം വലത്-ഇടത് കൈ വിദ്യാർത്ഥികളിലെ ഗണിത പ്രാവീണ്യം ഒരു കൂട്ടം ഗവേഷകർ പരിശോധിച്ചു. പഠനമനുസരിച്ച് ഗണിതത്തിലെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇടതുകൈയ്യൻമാർ പൊതുവേ മുൻപിലായിരുന്നുവെന്നാണ് പറയുന്നത്. ഇടം കൈയ്യൻമാരോ വലം കൈൻമാരോ കേമൻമാർ എന്ന തർക്കം ഇനിയും തുടർന്നുകൊണ്ടേയിരിക്കും. അതേസമയം നമ്മുടെ ബുദ്ധിയെയും കഴിവിനെയും നിർണയിക്കുന്നത് തലച്ചോറ് ആണെന്ന് ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്. ശരീരത്തിലെ സകലപ്രവർത്തനങ്ങളെയും മ്പ്യൂട്ടർ പോലെ പ്രവർത്തിക്കുന്ന തലച്ചോറ് സൂപ്പർ കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുമ്പോഴാണ് നാം അതിബുദ്ധിമാൻമാരാകുന്നതെന്ന് സാരം.മസ്തിഷ്‌കത്തിന് രണ്ടു ഭാഗങ്ങളുണ്ട്. വലതുഭാഗവും ഇടതുഭാഗവും. ശരീരത്തിന്റെ വലതുവശത്തെ തലച്ചോറിന്റെ ഇടതുഭാഗമാണ് നിയന്ത്രിക്കുന്നത്. ശരീരത്തിന്റെ ഇടതുവശത്തെ തലച്ചോറിന്റെ വലതുഭാഗവും. സംസാരം, ഭാഷ, ചിന്താശേഷി, ഓർമ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുഭാഗമാണ്. അതായത് നിങ്ങൾ ഇടം കെെയ്യൻമാരാണെങ്കിൽ അവരുടെ തലച്ചോറിൻ്റെ വലതുവശമാണ്  കേമമായി പ്രവർത്തിക്കുന്നതെന്ന് മനസിലാക്കിക്കോളൂ. വലം കെെയ്യൻമാരാണെങ്കിൽ നേരെ തിരിച്ചും.

നാം ജനിക്കുമ്പോൾ തന്നെ തലച്ചോറിന്റെ വളർച്ച പൂർത്തിയായിരിക്കും. അതുകൊണ്ടാണ് നവജാത ശിശുവിന്റെ തല ഉടലിനേക്കാൾ വലുതായിരിക്കുന്നത്. നാഡീവ്യൂഹത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. തലച്ചോറും സുഷുമ്‌നാനാഡിയും ചേർന്നതാണ് കേന്ദ്ര നാഡീവ്യവസ്ഥ. തലച്ചോറുമായി നേരിട്ട് ബന്ധമുള്ള 12 ജോഡി കേന്ദ്ര നാഡികളും സുഷുമ്‌നയുമായി ബന്ധപ്പെട്ട 31 ജോഡി സ്‌പൈനൽ നാഡികളും ചേർന്നതാണ് ബാഹ്യ നാഡീവ്യവസ്ഥ. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പിന്റെ സാന്നിദ്ധ്യമുള്ള അവയവും ഇതാണ്. മനുഷ്യശരീരത്തിൽ 100 ബില്യണറിലേറെ നാഡീകോശങ്ങളാണ് ഉള്ളത്. ഈ കോശങ്ങളെ ഒരു ലൈനായി നിരത്തിനിർത്തിയാൽ 600 മൈലോളം നീളമുള്ള കണ്ണെത്താദൂരമുള്ള ഒരു ലൈനായിരിക്കും രൂപപ്പെടുന്നത്.

Tags: LEFT-HANDERS AND RIGHT-HANDERSLEFT-HANDERSRIGHT-HANDERS
Share1
Tweet
Send
Share

Latest stories from this section

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

Latest News

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies