ലണ്ടൻ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബ്രിട്ടണിൽ. ദ്വിദിന സന്ദർശനത്തിനായി അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് എത്തിയത്. പ്രതിരോധ മേഖലയിൽ ബ്രിട്ടണുമായുള്ള ബന്ധം ദൃഢമാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം.
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രതിരോധ വ്യാപാര മേഖലയിലെ സഹകരണത്തിന് വേണ്ടി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇരു പ്രതിരോധ മന്ത്രിമാരും സംസാരിച്ചു. ഗ്രാന്റ് ഷാപ്പ്‌സുമായുള്ള ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗ്രാന്റ് ഷാപ്പ്‌സും പ്രതികരിച്ചു.
പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിനായുള്ള രണ്ട് ധാരണാ പത്രങ്ങളിൽ രാജ്‌നാഥ് സിംഗ് ഒപ്പുവച്ചു. ഡിആർഡിഒയും യുകെയുടെ ഡിഫൻസ് സയൻസ് ആന്റ് ടെക്‌നോളജി ലബോറട്ടറിയും ഒത്ത് ചേർന്ന് പ്രതിരോധ മേഖലയിലെ ഗവേഷണവും വികസനവും വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ധാരണാപത്രത്തിൽ ഉൾപ്പെടെയാണ് ഒപ്പുവച്ചിരിക്കുന്നത്.
നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി ബ്രിട്ടൺ സന്ദർശിക്കുന്നത്. മൂന്ന് സേനാവിഭാഗങ്ങളുടെയും, ഡിആർഡിഒ, ഡഫൻസ് പ്രതിനിധികളുടെ സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്.
Discussion about this post