നോയ്ഡ: ബാറ്റ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് യുവതാരം. നോയിഡയിലാണ് സംഭവം. വികാസ് നേഗിയെന്ന 34 കാരനാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെയാണ് ദാരുണസംഭവം.
മത്സരത്തിലെ പതിനാലാം ഓവറിൽ നോൺ സ്‌ട്രൈക്കിംഗ് എൻഡിൽ നിൽക്കുകയായിരുന്ന വികാസ് നേഗി സ്‌ട്രൈക്കർ ഉമേഷ് കുമാർ ബൗണ്ടറിയിലേക്ക് അടിച്ച പന്തിനായി സിംഗിൾ ഓടി സ്‌ട്രൈക്കിംഗ് എൻഡിലെത്തി. പന്ത് ബൗണ്ടറി കടന്നതോടെ തിരിച്ച് നോൺ സ്‌ട്രൈക്കിംഗ് എൻഡിലേക്ക് നടക്കാൻ തുടങ്ങവെ പിച്ചിന് നടുവിൽ പൊടുന്നനെ കുഴഞ്ഞു വീണു.
Here is the video of the match from the ground's youtube pic.twitter.com/9kOT4O8Hj9
— पंडितजी (@great_panditji) January 9, 2024
ഇതോടെ എതിർ താരങ്ങൾ ഓടിയെതത്ുകയായിരുന്നു. കുഴഞ്ഞുവീണ വികാസ് നേഗിക്ക് സിപിആർ നൽകിയശേഷം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Discussion about this post