അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തുന്ന പുരോഹിതർക്കും സന്യാസിമാർക്കുമായി താമസസൗകര്യമൊരുങ്ങുന്നു. വരുന്ന അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള സൗകര്യങ്ങൾ ഉൾപ്പെടെ അയോദ്ധ്യയിൽ ഒരുക്കിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.
‘അയോദ്ധ്യയിലെത്തുന്നവർക്ക് വൈദ്യ സഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധി ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ജനുവരി 14ന് വൈകുന്നേരത്തോടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പുരോഹിതർ അയോദ്ധ്യയിലെത്തും. 15ന് പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കുമെന്നും ആചാര്യ സൂരജ് തിവാരി വ്യക്തമാക്കി. മുതിർന്ന ആചാര്യന്മാർക്കായി മൂന്ന് കിടക്കകൾ വീതമുള്ള പത്ത് വിവിഐപി റൂമുകൾ ഒരുക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അവരോടൊപ്പം വരുന്നവർക്കായി മറ്റ് 50 റൂമുകളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാാകുന്ന പക്ഷം ചികിത്സക്കായുള്ള വൈദ്യ സഹായങ്ങളും ഒരുക്കിയിട്ടുണ്ട്. ജനുവരി 22ന് നടക്കാനിരിക്കുന്ന ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ജനുവരി 16 മുതൽ 7 ദിവസങ്ങളിലായാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. ജനുവരി 22ന് നടക്കുന്ന പ്രഭാത പൂജക്ക് ശേഷം ഉച്ചയോടെ രാംലല്ലയുടെ പ്രതിഷ്ഠ നടക്കും.
Discussion about this post