ബ്രസീലിയ: ലോകക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധകരുള്ളയാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിന്റെ അനേകം റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള കോഹ്ലി, ഇന്ത്യയ്ക്ക് അഭിമാനമാണ്. കോഹ്ലിയെ അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ വിരാട് കോഹ്ലിയെ അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീൽ താരം റൊണാൾഡോ നസാരിയോ.
യൂട്യൂബറുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യൻ താരത്തെ അറിയില്ലെന്ന് പറഞ്ഞത്. താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബർ സ്പീഡ് റൊണാൾഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു അ്രദ്ദേഹം മറുപടി നൽകിയത്. ഇന്ത്യൻ താരമെന്ന് ആവർത്തിച്ചെങ്കിലും അറിയില്ലെന്ന് തന്നെയാണ് റൊണാൾഡോയുടെ പ്രതികരണം. ‘അപ്പോൾ താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയില്ല?’ സ്പീഡ് ഒരിക്കൽകൂടി ആവർത്തിച്ചു. അയാൾ ഒരു കായിക താരമാണോയെന്ന് റൊണാൾഡോ സംശയത്തോടെ വീണ്ടും അന്വേഷിച്ചു. കോഹ്ലി ഒരു ക്രിക്കറ്റ് താരമെന്ന് സ്പീഡ് മറുപടി നൽകി. എന്നാൽ കോഹ്ലിയെ ബ്രസീലുകാർക്ക് അറിയാനിടയില്ലെന്ന് റൊണാൾഡോ പറഞ്ഞു. ഒടുവിൽ വിരാട് കോഹ്ലിയുടെ ഫോട്ടോ റൊണാൾഡോയെ കാണിച്ച ശേഷമാണ് വീഡിയോ അവസാനിപ്പിച്ചത്. ചിത്രങ്ങൾ കണ്ടപ്പോൾ പരിചയമുണ്ടെന്നാണ് റൊണാൾഡോ സൂചിപ്പിച്ചത്.
2014ൽ ടെന്നീസ് സൂപ്പർ താരം മരിയ ഷറപ്പോവ സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞിരുന്നു. അതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഷറപ്പോവയ്ക്കെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
Discussion about this post