ആലപ്പുഴ : 14 വയസ്സുകാരിയായ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിൽ 20 വയസ്സുകാരൻ അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കരീലകുളങ്ങര പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരിയുടെ ചിത്രങ്ങളാണ് കാശിനാഥൻ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ ആക്കുകയായിരുന്നു. പിന്നീട് മറ്റൊരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി ഈ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ആലപ്പുഴ സൈബർ പോലീസിന്റെ സഹായത്തോടെയാണ് കാശിനാഥനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post