പാവമായ മരുമകൾ ആ വീട്ടിൽ ഉള്ളതോ ഭീകരയിയായ അമ്മായിമ്മ, കോടീശ്വരനായ വ്യക്തിയുടെ മകൾ/ മകൻ സ്നേഹിക്കുന്നത് പാവപ്പെട്ടവന്റെ വീട്ടിലെ കുട്ടിയെ, സന്തോഷത്തോടെ ഒരു കുടുംബം കാറിൽ യാത്ര ചെയ്യുമ്പോൾ അവിടെ വരാൻ സാധ്യതയുള്ള വാഹനാപകടം, ഇതൊക്കെ മലയാള സിനിമയിൽ നമ്മൾ സ്ഥിരമായി കണ്ടുവരുന്ന രീതികളാണ്.
തുടക്കം ഒരുപാട് കഷ്ടപ്പെടുന്ന ആളുകൾ അവസാനം കോടീശ്വരന്മാരാകുന്ന പോലെ സ്ഥിരമായി നമ്മൾ കാണുന്ന ക്ലിഷേ സീനുകളെ പൊളിച്ചെഴുതുന്ന രീതിയിൽ ഒരുപാട് മലയാള സിനിമകൾ വന്നിട്ടുണ്ട്. അത്തരത്തിൽ നമ്മൾ സ്ഥിരമായി കണ്ടുവരുന്ന ഒരു രീതിയെ പൊളിച്ചടുക്കിയ ഒരു സീനായിരുന്നു റിങ് മാസ്റ്റർ സിനിമയിൽ പിറന്നത്.
അതുവരെ വർത്തമാനമൊക്കെ പറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങൾ ഒന്ന് കിടക്കാൻ പോയാൽ അല്ലെങ്കിൽ ഒന്ന് കണ്ണടച്ചാൽ മരണം ഉറപ്പായിരുന്ന അവസ്ഥയിൽ ഒരു മാറ്റമുണ്ടാക്കി ഈ സിനിമ. സിനിമയിൽ ഹണി റോസ് ചെയ്ത സരസമ്മ എന്ന കഥാപാത്രം എങ്ങനെയാണ് ഡയാനയായി മാറിയത് എന്ന സന്ദർഭം ദിലീപ് വിവരിക്കുന്ന ഒരു രംഗമുണ്ട്. സരസമ്മയുടെ അച്ഛൻ കഥാപത്രം ചെയ്ത മോഹൻ ജോസ് മകളോടും പ്രിൻസിനോടും( ദിലീപ്) സംസാരിക്കുന്നതാണ് രംഗം. സരസമ്മ മോശം പേരാണെന്നും പ്രിൻസ് നല്ല പേരാണെന്നുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ നായകൻ പ്രിൻസ് കൂട്ടുകാരിക്ക് ഡയാന എന്ന പേരിടുന്നു. ആ പേര് ഇഷ്ടപെട്ട അച്ഛൻ ” പ്രിൻസിന്റെ ഡയാന” എന്നും പറഞ്ഞ് ഇരുവരുടെയും കൈപരസ്പരം പിടിച്ചുകൊടുത്തിട്ട് കണ്ണടക്കുന്നു.
ഇതോടെ അച്ഛൻ കഥാപാത്രം മരിച്ചെന്ന് നമ്മളും കരുതുന്നു. ഡയാന വിഷമത്തിൽ അച്ഛനെ തട്ടി വിളിക്കുമ്പോൾ ” എന്താ ഉറങ്ങാനും സമ്മതിക്കില്ലേ” . കണ്ണടച്ചാൽ ഉടനെ ആൾ മരിച്ചു എന്ന് അർത്ഥം ഇല്ല എന്ന് തന്നെയാണ് ഈ സീനിലൂടെ പറഞ്ഞ് വെക്കുന്നത്.













Discussion about this post