ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം തള്ളി. അസമിൽ യാത്ര നടത്താൻ കോൺഗ്രസ് അനുമതി തേടുന്നതിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അനാവശ്യ കോലാഹലങ്ങൾ സൃഷ്ടിക്കുകയാണ്. അവർ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് അറിയില്ല, അവർ പോകാൻ ഉദ്ദേശിക്കുന്ന വഴി പോലും ഞങ്ങൾക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേ വഴി യാത്ര നടത്താമെന്നും ഗുവഹത്തി നഗരപരിധിയിൽ രാവിലെ 8 മണിക്ക് മുൻപ് നടത്തണം സർക്കാർ നിർദേശിച്ചു. കൂടാതെ അദ്ധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനൽകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിൽ എവിടെയാണ് സംഘർഷം അത് ‘ന്യായ്’ (നീതി) ആയാലും ‘അന്യായ്’ (അനീതി) ആയാലും, എല്ലാ വിനോദ സഞ്ചാരികളെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു … കൂടുതൽ വിനോദസഞ്ചാരികൾ നമ്മുടെ സംസ്ഥാനത്തേക്ക് വന്നാൽ, ഞങ്ങൾ അവരെ സ്വാഗതം ചെയ്യും. 2022-23ൽ 44 ലക്ഷം വിനോദസഞ്ചാരികൾ സന്ദർശിച്ചിരുന്നുവെന്നും 2023-24ൽ ഇതുവരെ 70 ലക്ഷം വിനോദസഞ്ചാരികൾ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post