ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം രാമക്ഷേത്രത്തിൽ പോകുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഇപ്പോൾ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. പുരോഹിതർക്ക് പകരം പ്രധാനമന്ത്രിയാണ് ചടങ്ങ് നടത്തുന്നത്. അതിൽ രാഷ്ട്രീയ അർത്ഥം കാണണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
“ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ അല്ല ഞാൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത്. ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പക്ഷേ കോൺഗ്രസ് പാർട്ടിയുടെ സാന്നിധ്യം പ്രതിഷ്ഠ ചടങ്ങിൽ വേണ്ട എന്നാണ് തീരുമാനം” എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ലെന്നും കോൺഗ്രസിനുള്ളിൽ ഹിന്ദു വിശ്വാസികൾ ഉണ്ടെന്നും ശശി തരൂർ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ കഴിയുന്നതാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കുന്നതാണ് ഗുണകരമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post