ന്യൂഡൽഹി : ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളതായി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക സ്ഥിരീകരണം. രാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ഉന്നത നേതാക്കൾ നേരിട്ടെത്തിയാണ് രാഷ്ട്രപതിക്ക് ക്ഷണപത്രിക സമർപ്പിച്ചത്.
വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റ് അലോക് കുമാർ, രാഷ്ട്രീയ സ്വയംസേവക് സംഘ് നേതാവ് രാം ലാൽ, രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതി ഭവനിൽ എത്തി പ്രത്യേക ക്ഷണപത്രിക സമർപ്പിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാഷ്ട്രപതിക്ക് ക്ഷണം നൽകിയിട്ടുള്ളതായി നേരത്തെ വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ തന്റെ എക്സ് അക്കൗണ്ടിലൂടെയും വ്യക്തമാക്കിയിരുന്നു.
Discussion about this post