കൊല്ലം: വിവാഹപ്രശ്‌നത്തെക്കുറിച്ച മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷ. സംഭവത്തിൽ മർദനമേറ്റ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) മരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡന്റ് കൂടിയായ സലീം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ വെച്ച്് ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുത്തു.
സംഘർഷത്തിൽ വധുവിന്റെ ബന്ധു ജമാഅത്ത് ഓഫീസിലെ കസേര തല്ലിയൊടിച്ചു. ഇത് ചോദ്യംചെയ്ത സലിം മണ്ണേലിനെ ആളുകൾ മർദിക്കുകയും അദ്ദേഹം കുഴഞ്ഞു വീഴുകയുമായിരുന്നു. മൂന്നാഴ്ച മുമ്പ് ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ ആളാണ് സലിം മണ്ണേൽ. ബോധരഹിതനായ അദ്ദേഹത്തെ ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേൽ.സംഭവത്തിൽ ചവറ കോയിവിളയിൽ നിന്നെത്തിയ വധുവിൻറെ സംഘത്തിനെതിരെ ജമാഅത്ത് ഭാരവാഹികൾ പോലീസിൽ പരാതി നൽകി.
Discussion about this post