ഡല്‍ഹി: രാജ്യ വിരുദ്ധ വാര്‍ത്ത നല്കിയ എന്‍ഡി ടിവി അടച്ച് പൂട്ടണമെന്ന ആവശ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ കാമ്പയിന്. എന്‍.ഡി.ടി.വി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും ചാനല്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിലും, ഫേസ്ബുക്കിലും നിരവധി പേര് രംഗത്തെത്തി.
എന്‍.ഡി.ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ബര്‍ക്ക ദത്തിനെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറിയ സംഭവത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് എന്‍ഡി ടിവി സ്വീകരിച്ചത്. ഭീകരര്‍ വന്ന വഴിയുടെ വേരുകള്‍ തേടി എന്ന നിലയില്‍ എന്‍ഡി ടിവി എഡിറ്റര്‍ ഇന്‍ ചീഫ് ബര്‍ക്ക ദത്ത് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും, കേന്ദ്രസര്‍ക്കാരിന് പ്രതികൂട്ടിലാക്കുക മാത്രമാണ് അവരുടെ ഉദ്ദേശമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലപ്പെട്ട ആറുപേര്‍ മാത്രമല്ല , രണ്ടു ട്രക്ക് നിറയെ ഭീകര്‍ സൈനിക താവളത്തില്‍ എത്തിയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ ബര്‍ഖ ദത്ത് അവകാശപ്പെട്ടത് സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മോദി വിരുദ്ധതയാണ് ബര്‍ഖയുടെ ലേഖനങ്ങള്‍ക്ക് പിന്നിലെ വികാരം. രാജ്യവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇവരെ നാട് കടത്തണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടു.
‘ദിസ് അണ്കൈ്വറ്റ് ലാന്റ് ദ സ്റ്റോറീസ് ബിനീത്ത് ഇന്ത്യാസ് ഫാള്‍ട്ട് ലൈന്‍സ്’ എന്ന ബര്‍ഖയുടെ പുസ്തകത്തില്‍ മോഡിയും നവാസ് ശരീഫും കഴിഞ്ഞ സാര്‍ക് ഉച്ചകോടിയുടെ സമയത്ത് കാഠ്മണ്ഡുവില്‍ ഒരു മണിക്കൂറോളം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് എഴുതിയിരുന്നു. ഇത് അടിസ്ഥാനരഹിതം ആണ് എന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതുള്‍പ്പടെ വലിയ നുണകള്‍ പ്രചരിപ്പിക്കുകയാണ് എന്‍ഡി ടിവി ചാനലിലൂടെയെന്നും മോദിയെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ കേന്ദ്രങ്ങള്‍ പറയുന്നു.
നേരത്തെ ചാനല്‍ ജീവനക്കാരിയെ മുസ്ലിം വേഷത്തിലെത്തിച്ച് ഹിന്ദ വിരുദ്ധ ചോദ്യം ഉന്നയിച്ച എന്‍ഡി ടിവിയുടെ നീക്കം സോഷ്യല്‍ മീഡിയ വെളിച്ചത്ത് കൊണ്ട് വരുന്നു. അന്ന് തന്നെ എന്‍ഡി ടിവിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ വിതരണ മന്ത്രാലയത്തിന് ഓണ്‍ലൈന്‍ പരാതി തയ്യാറാക്കി അയച്ചിരുന്നു.
Discussion about this post