Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Defence

നാഗ് മിസൈലുകൾ, പ്രചണ്ട് ഹെലികോപ്റ്ററുകൾ; റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ തദ്ദേശീയ ആയുധ ശക്തി ലോകത്തോട് അറിയിക്കാൻ തയ്യാറെടുത്ത് സൈന്യം.

ഈയിടെയാണ് അർമേനിയയും ഫിലിപ്പീൻസും ഇന്ത്യയിൽ നിന്നും വലിയ തോതിൽ ആയുധങ്ങൾ മേടിച്ചത്. ശക്തിയാര്ജിച്ചു വരുന്ന ഇന്ത്യൻ ആഭ്യന്തര ആയുധ വ്യവസായത്തിന്റെ ലോക രാജ്യങ്ങൾക്ക് മുന്നിലുള്ള ഒരു ശക്തി പ്രകടനം തന്നെയായിരിക്കും ഈ റിപ്പബ്ലിക്ക് പരേഡ് എന്ന് നിസംശയം പറയാം

by Brave India Desk
Jan 13, 2024, 12:32 pm IST
in Defence, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: എൽസിഎച്ച് പ്രചന്ദ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ടാങ്ക് വേധ മിസൈലുകൾ എന്നിവയുൾപ്പെടെ ഭാരതത്തിന്റെ പ്രാദേശിക ആയുധങ്ങളുടെ ശക്തി പ്രകടനത്തിനാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം വേദിയാകാൻ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലഘട്ടത്തിൽ വലിയ തോതിലുള്ള ആയുധ ഇറക്കുമതിക്കാർ എന്ന നിലയിൽ നിന്നും ആയുധ സ്വയം പര്യാപ്തതയിലേക്കും തുടർന്ന് ആയുധ കയറ്റുമതിയിലേക്കും നടന്നു കയറുകയാണ് ഭാരതം. ഭാരതത്തിൻറെ ആയുധ സ്വയം പര്യാപ്തതയുടെയും ശക്തിയുടെയും വിളിച്ചോതാലായിരിക്കും ഇത്തവണത്തെ റിപ്പബ്ലിക്ക് ആഘോഷങ്ങളിൽ നടക്കാൻ പോകുന്നത്.

എച്ച്എഎൽ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ആദ്യ തദ്ദേശീയ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററാണ് എൽസിഎച്ച് പ്രചന്ദ്. ഇതിന് ശക്തമായ ഗ്രൗണ്ട് അറ്റാക്ക്, ഏരിയൽ കോംബാറ്റ് ശേഷി ഉണ്ട്. ആധുനിക സ്റ്റെൽത്ത് സവിശേഷതകൾ, ശക്തമായ കവച സംരക്ഷണം, രാത്രി ആക്രമണ ശേഷി എന്നിവ ഹെലികോപ്റ്ററിനുണ്ട്

Stories you may like

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

പകലും രാത്രിയുമുള്ള സാഹചര്യങ്ങളിൽ വളരെ ഉറപ്പുള്ള ശത്രു ടാങ്കുകളെ തകർക്കുവാൻ ഡി ആർ ഡി ഓ വികസിപ്പിച്ചെടുത്തതാണ് നാഗ് മിസൈൽ. ഒരു പാമ്പിനെ പോലെ ശ്ശത്രുക്കളുടെ പിടിയിൽ പെടാതെ വളഞ്ഞും പുളഞ്ഞും സഞ്ചരിക്കാനുള്ള ശേഷി തന്നെയാണ് മിസൈലിനെ അതിന്റെ പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ സവിശേഷത. മിസൈലിന് ഒരു തവണ തൊടുത്തു കഴിഞ്ഞാൽ സ്വയമേവ ലക്‌ഷ്യം ഭേദിക്കുന്ന “ഫയർ & ഫോർഗെറ്റ്” ശേഷിയും ഉയരത്തിൽ പറക്കാനും ലക്ഷ്യത്തിലെത്താനുമുള്ള “ടോപ്പ് അറ്റാക്ക്” ശേഷിയുണ്ട്, സംയോജിതവും റിയാക്ടീവ് കവചവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എല്ലാ പ്രധാന ശത്രു ടാങ്കുകളെയും തകർക്കാനുള്ള നിഷ്ക്രിയ ഹോമിംഗ് മാർഗ്ഗനിർദ്ദേശവും നാഗ് മിസൈലിൽ ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്.

ഇവയെ കൂടാതെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരേഡിൽ ഇന്ത്യൻ പ്രതിരോധ വ്യവസായം തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും പുതിയ കവചിത വാഹനങ്ങളും സ്പെഷ്യലിസ്റ്റ് വാഹനങ്ങളും പ്രദർശിപ്പിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ക്വിക്ക് ഫൈറ്റിംഗ് റിയാക്ഷൻ വെഹിക്കിൾ, ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിൾ, ഓൾ ടെറൈൻ വെഹിക്കിൾ എന്നിവ ഈ വർഷം കർത്തവ്യ പാതയിൽ അണിനിരക്കുന്ന വമ്പന്മാരിൽ ചിലരാണ്

ശത്രു സൈന്യത്തിന്റെ തോക്കുകളെയും മോർട്ടറുകളെയും നിരീക്ഷിക്കുവാനും, ഈ പറഞ്ഞവയിൽ നിന്നും അബദ്ധത്തിൽ വെടിയുതിർത്തു പോയതിൽ നിന്നും ഓട്ടോമേറ്റഡ് ആയ പ്രത്യാക്രമണം കൊണ്ട് സ്വന്തം സൈന്യത്തെ സംരക്ഷിക്കുവാനും വേണ്ടി ഇന്ത്യ രൂപകൽപന ചെയ്ത വെപ്പൺ ലൊക്കേറ്റിംഗ് റഡാർ ആണ് സ്വാതി. ഇതും റിപ്പബ്ലിക്ക് ദിനത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ കരുത്തിൽ ഉൾപ്പെടുന്നു.

പൂനെ ആസ്ഥാനമായുള്ള ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (എആർഡിഇ) ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയും സംയുക്തമായി നിർമ്മിച്ച പിനാക മിസൈലിന്റെ വിപുലീകരിച്ച ദൂരപരിധിയിടുകൂടിയ പുതിയ പതിപ്പാണ് മറ്റൊരു ശ്രദ്ധേയമായ ഉത്പന്നം. മെച്ചപ്പെടുത്തിയ റേഞ്ച് പതിപ്പിന് 45 കിലോമീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ നശിപ്പിക്കാൻ കഴിയും

ഇത്തരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സ്വദേശ ശക്തിയുടെ ഒരു വലിയ പ്രകടനം തന്നെയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് പര്യടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഈയിടെയാണ് അർമേനിയയും ഫിലിപ്പീൻസും ഇന്ത്യയിൽ നിന്നും വലിയ തോതിൽ ആയുധങ്ങൾ മേടിച്ചത്. ശക്തിയാര്ജിച്ചു വരുന്ന ഇന്ത്യൻ ആഭ്യന്തര ആയുധ വ്യവസായത്തിന്റെ ലോക രാജ്യങ്ങൾക്ക് മുന്നിലുള്ള ഒരു ശക്തി പ്രകടനം തന്നെയായിരിക്കും ഈ റിപ്പബ്ലിക്ക് പരേഡ് എന്ന് നിസംശയം പറയാം

 

Tags: republic dayindian armyMAKE IN INDIApm modiImmanuel Macronindian domestic weapon system
Share1TweetSendShare

Latest stories from this section

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies