തായ്പേയ്: തായ്‌വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിന്റാങ്ങിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഹു യു-ഇഹ് തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചതോടെ തായ്‌വാനിലെ പുതിയ പ്രസിഡന്റായി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ വില്യം ലായ് ചിംഗ്-ടെ സ്ഥാനമേൽക്കും.
വില്യം ലായിയുടെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ചൈനയിൽ നിന്നും വിഭിന്നമായി തായ്‌വാന്റെ പ്രത്യേക ഐഡന്റിറ്റിയെ പിന്തുണയ്ക്കുകയും ചൈനയുടെ പ്രദേശിക അവകാശവാദങ്ങൾ നിരസിക്കുകയും ചെയ്യുന്നു. തായ്‌വാന്റെ ചരിത്രത്തിൽ മുൻപില്ലാത്ത വിധം തുടർച്ചയായി മൂനാം തവണയാണ് വില്യമിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് പാർട്ടി ജയിക്കുന്നത്
ഞങ്ങൾ ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നു എന്ന് ഈ വിജയം ലോകത്തെ കാണിക്കുന്നുണ്ട്. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം ഞങ്ങൾ തുടർന്നും നിലനിൽക്കും തന്റെ വിജയത്തെക്കുറിച്ച് വില്യം ലായ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമങ്ങളെ തായ്‌വാനിലെ ജനങ്ങൾ വിജയകരമായി ചെറുത്തെന്നും ചൈനീസ് സ്വാധീനത്തെ ഉദ്ദേശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
Discussion about this post