കോട്ടയം: പാമ്പാടിയിൽ പശുവിനോട് അയൽവാസിയായ യുവാവിന്റെ ക്രൂരത. പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട സ്വദേശി ബിനോയ് ആണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാട്ടിയത്.
ഷാപ്പുപടിയ്ക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ വീട്ടിലെ പശുവിന്റെ ദേഹത്താണ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ പശുവിന്റെ ശരീരത്തിൽ സാരമായ പരിക്കുണ്ട്. പശുവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായും സൂചനയുണ്ട്.
സംഭവത്തിൽ സുരേഷ് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ബിനോയിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.












