സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൈ 3’യിലെ”മഴതോർന്ന പാടം മലരായി നിന്നെ…” എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു.രാജൻ കൊടക്കാടിൻ്റെ വരികൾക്ക്.സിബി കുരുവിള സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനംആലപിച്ചിരിക്കുന്നത് ചിത്ര അരുൺ ആണ് . ജനുവരി 19ന് ചിത്രം തിയേറ്ററുകളിൽ എത്തും.
https://www.youtube.com/watch?v=RD3bKrKyrM8
രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. അബ്‌സർ അബു, അനജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. തന്ത്ര മീഡിയയാണ് ചിത്രം റിലീസിന് എത്തിക്കുന്നത്.അസോസിയേറ്റ് ഡയറക്ടർ – സമജ് പദ്മനാഭൻ, ക്യാമറ- രാജേഷ് രാജു, ഗാനരചന- രാജൻ കൊടക്കാട്, സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്- സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോട്ടി,ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ, പിആര്‍ഒ എ.എസ്. ദിനേശ്
Discussion about this post