മാലി: ചൈനീസ് അനുകൂല സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് ഇന്ത്യാ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്നത് തുടർന്ന് മാലിദ്വീപ്. ദുരന്ത നിവാരണത്തിനും മാലി സൈനികരെ പരിശീലിപ്പിക്കുന്നതിനുമായി മാലിദ്വീപിന്റെ ആവശ്യപ്രകാരം നിലനിർത്തിയ സൈനികരെ പിൻവലിക്കണം എന്ന് ആവശ്യം. ഇതോടു കൂടി ശ്രീലങ്ക, പാകിസ്താൻ ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവരുടെ വഴിയേ ചൈനയുടെ കടക്കെണി നയതന്ത്രത്തിലേക്ക് വീഴുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ചുവട് വച്ചിരിക്കുകയാണ് മാലിദ്വീപ്.
ഞങ്ങൾ ഒരു രാജ്യത്തിന്റെയും പിന്നാമ്പുറത്ത് അല്ലെന്നും ആരും ഞങ്ങളെ ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും ഇന്ത്യയെ ഉദ്ദേശിച്ച് പരോക്ഷ വിമർശനവുമായി മാലി ദ്വീപ് പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. ഇസ്ലാമിക മത മൗലിക വാദികൾ ശക്തിയാര്ജിച്ചു വന്നതോടെ സ്വാതന്ത്രം കിട്ടിയ കാലം മുതൽ ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്ന മാലിദ്വീപിൽ അസ്വാരസ്യങ്ങൾ തലയുയർത്തുകയായിരിന്നു.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരിക്കിടയിലും മറ്റ് ബുദ്ധിമുട്ടുകൾക്കിടയിലും മാലിദ്വീപിനെ കൈയയച്ച് സഹായിച്ച ഇന്ത്യയെ പുറകിൽ നിന്നും കുത്തുന്ന നടപടിയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപ് സ്വീകരിച്ചു കൊണ്ടിരുന്നത്. ഇതോടു കൂടി ഇന്ത്യൻ സിനിമാ താരങ്ങളും മറ്റ് പ്രശസ്ത വ്യക്തിത്വങ്ങളും ബോയ്‌കോട്ട് മാലിദ്വീപ് കാമ്പയിനുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലൂടെ പൂർണ്ണമായും ചൈനീസ് പക്ഷത്തേക്ക് മാറ്റിയിരിക്കുകയാണ് മാലിദ്വീപിനെ പുതിയ പ്രസിഡന്റ് മുഹമ്മദ് മൊയിസു. എന്നാൽ മാലിദ്വീപിലെ ജനങ്ങളുടെ ശക്തമായ എതിർപ്പിനിടയിലാണ് ഈ നടപടികൾ മുന്നോട്ട് പോകുന്നതെന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കുണ്ടായ കനത്ത പരാജയം വ്യക്തമാക്കുന്നുണ്ട്
ഇന്ത്യ പിന്മാറുന്നതോടു കൂടി പൂർണ്ണമായും ചൈനയുടെ കൈകളിൽ എത്തുന്ന മാലിദ്വീപിനെ ചൈന കടക്കെണി നയതന്ത്രത്തിലൂടെ ആധിപത്യം സ്ഥാപിക്കുന്നത് ആകും ഇനി വരും നാളുകളിൽ കാണാൻ പോകുന്നത്.
Discussion about this post