കൊല്ലം: ദമ്പതികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ എസ് ഡി പി ഐ ക്രിമിനലുകൾ അറസ്റ്റിൽ. കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ മരിച്ച കേസിലാണ് എസ് ഡി പി ഐ ക്രിമിനലുകളായ ഫൈസല്‍, സഹോദരന്‍ മുസ്സമ്മല്‍, മുഹമ്മദ് ഷാ, യൂസഫ് എന്നിവർ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്
സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. മുഖ്യപ്രതികളായ മൂഹമ്മദ് ഷായും യൂസഫും ഉടനടി പിടിയിലായിരുന്നു എന്നാൽ ഒളിവില്‍ പോയ ഫൈസല്‍, മുസ്സമല്‍ എന്നിവരെ പാലക്കാട് നിന്നാണ് പിടികൂടിയത്. വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കൊല്ലം പാലോലികുളങ്ങരയിലെ ജമാഅത്ത് ഓഫീസിൽ ഒത്തുചേർന്നവരാണ് സംഘർഷത്തിലേർപ്പെട്ടത്. സംഘർഷത്തിൽ യുവതിയുടെ ഭാഗത്തു നിന്നും വന്ന ബന്ധു ജമാഅത്ത് ഓഫിസിലെ കസേര തല്ലിയൊടിക്കുകയും തുടർന്ന് ഇതിനെ ചോദ്യംചെയ്ത സലിം മണ്ണേലിനെ ആളുകൾ മർദിക്കുകയും അദ്ദേഹം കുഴഞ്ഞു വീഴുകയുമായിരുന്നു. ഹൃദ്രോഗ ബാധിതനായ സലിം മണ്ണേൽ ഏതാനും നാളുകൾക്ക് മുമ്പാണ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായത്
സംഭവത്തിൽ അവശേഷിക്കുന്ന മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു
Discussion about this post