ലക്നൗ: തനിക്ക് രാമജന്മഭുമിയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുവാൻ ലഭിച്ച ക്ഷണക്കത്ത് അഭിമാനത്തോടെ ഉയർത്തി കാട്ടുകയാണ് 75 വയസ്സുള്ള ഓം ഭാരതി. മുഖ്യമന്ത്രിമാർക്കും പ്രധാന രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്കും അടക്കം ലഭിക്കാത്ത ക്ഷണക്കത്ത് ലഭിച്ച അപൂർവം വ്യക്തികളിൽ ഒരാളാണവർ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെയും മുഖ്യ കാർമ്മികത്വത്തിൽ നെഞ്ചുയർത്തി കൊണ്ട് നിൽക്കുകയാണ് രാമ ജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്രം. എന്നാൽ സാഹചര്യങ്ങൾ അത്രയൊന്നും അനുകൂലമല്ലാതിരുന്ന ഒരു കാലത്ത്, മുലായം സിംഗ് എന്ന രാക്ഷസൻ ഇടതു പക്ഷ ആഖ്യാന ഫാക്ടറികളെയും മുസ്‌ലിം വോട്ട് ബാങ്ക് പ്രീണനവും മുന്നിൽ കണ്ട് നിരപരാധികളായ കർസേവകരെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടപ്പോൾ, പാറ പോലെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ഒരു ചരിത്രം പറയാനുണ്ട് കണ്ടാൽ സാധാരണക്കാരിയെന്ന് തോന്നുന്ന ഈ കരുത്തുറ്റ വനിതയ്ക്ക്
ഏതാണ്ട് 33 വർഷങ്ങൾക്കപ്പുറം 1990 നവമ്പർ രണ്ടിനാണ് സാധാരണക്കാരായ കർസേവകർക്ക് നേരെ വെടിയുതിർക്കുവാൻ അന്നത്തെ മുഖ്യമന്ത്രിയായ മുലായം സിംഗ് ഉത്തരവിടുന്നത്. ഈ കാലഘട്ടത്തിലാണ് വിശ്വഹിന്ദു പരിഷത്ത് മുൻ പ്രസിഡന്റ് അശോക് സിംഗാളും 125 കർസേവകരും ഓം ഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചത്.
ഓം ഭാരതി കാഴ്ച വച്ച മഹത്തായ ധൈര്യത്തിന്റെയും, സഹനത്തിന്റെയും ആദരവായി അവർക്ക് പ്രാണപ്രതിഷ്ഠയിൽ ഒരു മുൻനിര സ്ഥാനം നൽകുവാൻ ക്ഷേത്ര ട്രസ്റ്റ് മറന്നില്ല, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനാകുന്നതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലും മുഴുകുമ്പോഴും അന്നത്തെ ഇരുണ്ട കാലഘട്ടം ഓർക്കുമ്പോൾ ഇന്നും ഓം ഭാരതിയുടെ ഹൃദയത്തിൽ ഒരു വിങ്ങലാണ്. എന്റെ കർസേവകരുടെ രക്തവും വേദനയും അപമാനവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാം ലല്ലയെ അദ്ദേഹത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ഒരേയൊരു ആവശ്യം, എന്നാൽ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു
കർസേവകർക്ക് നേരെ വെടിയുതിർക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്റെ വീട് പൂർണമായും ഒരു കന്റോൺമെന്റായി മാറ്റി. 125 ഓളം കർസേവകർക്ക് ഞാൻ എന്റെ വീട്ടിൽ അഭയം നൽകി, അവർക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു; സഹോദരങ്ങളും അമ്മയും സഹോദരിമാരും എന്റെ വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ അവർ പുറത്തുവരുമ്പോഴെല്ലാം ഓരോരുത്തരായി മുലായം സിംഗ് സർക്കാർ വെടിവച്ചു കൊന്നു
കോത്താരി സഹോദരന്മാരും എന്റെ വീട്ടിൽ താമസിച്ചു, അവർ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു,”
തന്റെ മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത്; ഓം ഭാരതി പറഞ്ഞു
മുസ്ലീം വോട്ടുകൾക്ക് വേണ്ടിയാണ് മുലായം സിംഗ് യാദവ് ഇത് ചെയ്തത്. കർസേവകർ ഒന്നും ചെയ്തിരുന്നില്ല അവർ ഇരുന്ന് ‘ജയ് റാം-ശ്രീറാം’ എന്ന് വിളിക്കുകയായിരുന്നു. അവിടെ ഒരു ഹിന്ദു-മുസ്ലിം സംഘർഷവും ഉണ്ടായിരുന്നില്ല . മുലായം സിങ്ങിന്റെ ആളായിരിക്കണം മേൽക്കൂരയിൽ നിന്ന് കല്ലെറിഞ്ഞത്. അല്ലാതെ എന്തിന് കർസേവകർ കല്ലെറിയണം ? കല്ലെറിയുന്ന ആളെ പോലീസ് കണ്ടെത്തണമായിരുന്നു, അതിനു പകരം കർസേവകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു പോലീസ് ,” അവർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ സർക്കാർ കർസേവകരോട് കടുത്ത അനീതിയാണ് കാട്ടിയത്. പിന്നീട് വിഷയം കോടതിയിലെത്തിയപ്പോഴും ഒരു സഹായവും നൽകിയില്ല, കോൺഗ്രസും വെറും കാഴ്ചക്കാരായി തുടർന്നു. രാമക്ഷേത്ര നിർമാണം തടയാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല,” അവർ പറഞ്ഞു
ഭഗവാൻ ശ്രീ രാമനിൽ ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്ത ഇവർ (പ്രതിപക്ഷ കക്ഷികൾ ) ഇന്ന് ശ്രീരാമനെ കുറിച്ച് വലിയ പ്രസ്താവനകൾ നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും സർക്കാരാണ് ഇന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത്, അവർ കാരണമാണ് ഇന്ന് ഇതെല്ലാം സാധ്യമായതെന്നും ഓം ഭാരതി പറഞ്ഞു.
ഇന്ന് അയോധ്യയിലെ രാമജന്മ ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രം, വളരുന്ന, സ്വാഭിമാനം വീണ്ടെടുക്കുന്ന ഒരു രാജ്യത്തിൻറെ പ്രൗഢിയുടെ ഒരു പ്രതീകമാണ്. എന്നാൽ അതോടൊപ്പം, പ്രതീക്ഷിക്കാൻ വെളിച്ചത്തിന്റെ ഒരു തരിമ്പു പോലും ഇല്ലാത്തപ്പോഴും സ്വന്തം ജീവിതം ഈ മഹത്തായ നാടിനു വേണ്ടി അതിന്റെ സഹസ്രാബ്ദങ്ങളോളം നീണ്ട സംസ്കാരത്തിന് വേണ്ടി ഒരു നിമിഷം പോലും ചിന്തിക്കാതെ സമർപ്പിച്ച, ആഹുതി ചെയ്ത ഓം ഭാരതിയെ പോലുള്ള അനേകരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ, സമർപ്പണത്തിന്റെ കൂടെ പ്രതീകമാണ് രാമജന്മഭൂമിയിലെ രാമ ക്ഷേത്രം.
അനേക യുഗങ്ങൾ തന്നെ ഇരുട്ട് മൂടി കിടന്നാലും, ഈ ഭാരത മണ്ണിന്റെ വീര പുത്രന്മാർ അവരുടെ അമ്മയുടെ യശസ്സ് ഉയർത്തിപ്പിടിക്കുവാൻ ചിതയിൽ നിന്നായാലും ഒരു ദിവസം ഉയർത്തെഴുന്നേറ്റു വരുമെന്ന സനാതന ധർമ്മത്തിന്റെ ഒരിക്കലും നശിക്കാത്ത ആത്മാവിന്റെയും പ്രതീകമാണ്
Discussion about this post