തിരുവനന്തപുരം ; അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മതസ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. നമോ എഗെയ്ൻ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ മതസ്പർഥയുണ്ടാക്കുന്ന പരാമർശങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്നും നടപടി വേണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ഐ.ടി നിയത്തിലെ വകുപ്പുകളും ചേർത്ത് കേസെടുക്കണമെന്നാണ് വി.ഡി. സതീശൻ പരാതി നൽകിയത്.
Discussion about this post