റെയ്കവിക്: റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേതുടർന്ന് നിരവധി വീടുകൾക്ക് തീപിടിച്ചു. ഞായറാഴ്ച്ച പുലർച്ചയോടെയാണ് സ്ഫോടനമുണ്ടായത്. ലാവ ഒഴുകി നഗരത്തിലെ റോഡ് ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെയോടെ ലാവയുടെ ഒഴുക്ക് കുറഞ്ഞതായി ഐസ്‌ലാൻഡിക് അധികൃതർ അറിയിച്ചു.
നഗരത്തിൽ ഏറ്റവും മോശമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിലെ എല്ലാ ആളുകളെയും ഒഴിപ്പിച്ചതായി അവർ കൂട്ടിച്ചേർത്തു.
‘മോശം അവസ്ഥായണ് ഇപ്പോഴുള്ളത്. ലാവ ഒഴുകിയത് മൂലം നഗരത്തിലെ ഒരു പ്രധാന റോഡ് തകർന്നു. എല്ലാവരും ഒരുമിച്ച് നിൽക്കുക. സ്വന്തം വീടുകളിൽ നിൽക്കാന കഴിയാത്തവരോട് അനുകമ്പ കാണിക്കുക’- ഐസ്‌ലാൻഡിക് പ്രതിനിധി പറഞ്ഞു.
ഡിസംബറില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മതിലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാൽ, ചില സ്ഥലങ്ങളിലെ പ്രതിരോധം മറികടന്നാണ് ലാവ ഗിന്‍ഡാവിക് നഗരത്തിലേക്ക് ഒഴുകിയത്.
Discussion about this post