ന്യൂഡല്‍ഹി:പ്രധാനമന്ത്രി ആവാസ് യോജനയുടെ പിഎം ജന്‍മന്‍ പദ്ധതിയിലൂടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (PM-JANMAN)പദ്ധതിയുടെ കീഴിലാണ് ആദ്യ ഗഡു വിതരണം ചെയ്തത്.
ഛത്തീസ്ഗഡിലെ ജസ്പൂരില്‍ നിന്നുള്ള ഗുണഭോക്താവ് മന്‍കുമാരി, മദ്ധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നുള്ള ലളിത, മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ഭാ രതി നാരായണന്‍ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു.സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം , ശുദ്ധമായ കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 24,000 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ , 100 ജില്ലകളിലായി 7500 ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. അതിലൂടെ ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് ,ബാങ്ക് അകൗണ്ടുകള്‍ തുടങ്ങി രേഖകളാണ് നല്‍കിയത്. രേഖകള്‍ കൃത്യമാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളും ഇവര്‍ക്ക് പ്രയോജനപ്പെടുത്താനാകും. 4700 കോടി രൂപയുടെ പദ്ധതികളാണ് അംഗികരിച്ചിരിക്കുന്നത്.
Discussion about this post