മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിടെ എ.ടി.എം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് എ.ടി.എം മെഷിന് തീപിടിച്ചത്. വിഷ്ണുനഗറിലെ ദേശസാല്‍കൃത ബാങ്കിന്റെ എ.ടി.എമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.
് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷന്‍ തുറക്കുകയായിരുന്നു. കട്ടറില്‍നിന്നുള്ള കനത്ത ചൂടില്‍ എ.ടി.എം മെഷീന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.21,11,800 രൂപ കത്തിനശിച്ചതായും മെഷീന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.മോഷ്ടാക്കള്‍ക്കെതിരെ സെക്ഷന്‍ 457 (രാത്രിയില്‍ അതിക്രമിച്ച് കടക്കുകയോ കെട്ടിടം തകര്‍ക്കുകയോ ചെയ്യുക), 380 മോഷണം നടത്തുക, 427 എന്നിവ പ്രകാരം കേസെടുത്തു.
Discussion about this post