ന്യൂഡല്‍ഹി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച് പരീക്ഷയെഴുതനെത്തിയ യുവാവ് പിടിയില്‍.പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം.അംഗ്രേസ് സിംഗിനെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരീക്ഷയിലാണ് അംഗ്രേസ് സിംഗ് കാമുകിയുടെ വേഷം ധരിച്ച് വന്നത്.ചുവന്ന വളകള്‍, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവ ധരിച്ച് യുവാവ് പരീക്ഷാകേന്ദ്രത്തില്‍ എത്തുകയായിരുന്നു.
വ്യാജ വോട്ടര്‍ കാര്‍ഡും,ആധാര്‍ കാര്‍ഡും ഉപയോഗിച്ച് താന്‍ കാമുകിയാണെന്ന് തെളിയിക്കാന്‍ അംഗ്രേസ് സിംഗ് എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് പോലീസ് പറയുന്നത്. ബയോമെട്രിക് പരിശോധനയിൽ കാമുകിയായ വിദ്യാർത്ഥിനിയുടെ വിരലടയാളവുമായി സാമ്യമില്ലാതായത്തോടെയാണ് യുവാവ് പിടിക്കപ്പെട്ടത്. പിന്നീട് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. അംഗ്രേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
Discussion about this post