ഗോരഖ്പൂർ: ഭരണത്തുടർച്ച ലക്ഷ്യമിടുന്ന നരേന്ദ്രമോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോരഖ്പൂരിൽ തുടക്കമിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എൻഡിഎയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ക്യാമ്പെയ്‌നാണ് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഏക് ബാർ ഫിർ സെ മോദി സർക്കാർ എന്ന പ്രചാരണവാക്യവും ബിജെപിയുടെ ചിഹ്നമായ താമരയും ചുവരിൽ വരച്ചാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിട്ടത്.
ചുവരെഴുത്തു പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹം പാർട്ടി പ്രവർത്തകരെയും അഭിസംബോധന ചെയ്തു. രാജ്യപുരോഗതിക്കായി ഒരുമിച്ചു നിൽക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഒരിക്കൽ കൂടി മോദി സർക്കാരെന്നും ഇത്തവണ 400 സീറ്റുകൾ മറികടക്കുമെന്നും ഉച്ചത്തിൽ ഓരോരുത്തരും പറയണമെന്നും യോഗി ആദിത്യനാഥ് പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
ബിജെപിയും എൻഡിഎയും രാജ്യവ്യാപകമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് മണ്ഡലങ്ങളിൽ ചുവരെഴുവരെഴുതുത്തുകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒഡീഷയിലെ ദിയോഗഢിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രഥാൻ ചുവരിൽ എഴുതുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Discussion about this post