ന്യൂഡല്‍ഹി:വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ മാര്‍ഗരേഖയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ). ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് ഡിജിസിഎയുടെ പുതിയ തീരുമാനം.
മൂന്ന് മണിക്കൂറിലധികം വൈകുമെന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും നിലവില്‍ ബോര്‍ഡിങ് നിഷേധിക്കുകയോ, വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എയര്‍ലൈന്‍ കമ്പനി ചെയ്തുകൊടുക്കണമെന്നാണ് ഡിജിസിഎയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. എയര്‍പോര്‍ട്ടുകളിലെ തിരക്ക് ഒഴിവാക്കാന്‍ പുറപ്പെടുന്ന സമയം തത്സമയം യാത്രക്കാരെ അറിയിക്കുകയും വേണമെന്ന് ഡിജിസിഎ വ്യക്തമാക്കി.കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ക്കായി പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വരുന്നത്.
സെപ്തംബര്‍ മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന ഐജിഐയുടെ CAT IIIB റണ്‍വേ കൂടുതല്‍ കാലതാമസം കൂടാതെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് സിന്ധ്യ നിര്‍ദ്ദേശം നല്‍കി.
Discussion about this post