ചെന്നെ: അയോദ്ധ്യയിലെ പ്രതിഷ്ഠാ സമയത്ത് രാമനാമം ജപിക്കണമെന്ന് അഭ്യർത്ഥിച്ച കെ.എസ് ചിത്രക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു. കെ.എസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രിയുൾപ്പെടെയുള്ളവർ കെ.എസ് ചിത്രക്ക് പിന്തുണയുമായി രംഗത്തെത്തി. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഹഞ്ഞതിനാണ് കേരളത്തിലെ ബഹുമാന്യയായ ഒരു ഗായികയ്ക്ക് നേരെ ഇത്തരമൊരു സൈബർ ആക്രമണം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് പോലീസ് ഇതിനെതിരെ ഒന്നും പറയാത്തത് എന്നും സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ചിത്രയെ പിന്തുണച്ച് രംഗത്തെത്തി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Discussion about this post