ലക്നൗ: രാംലല്ല വർഷങ്ങൾക്ക് തന്റെ ജന്മഭൂമിയിൽ തിരികെ എത്തുന്ന ദിവസത്തിന് സാക്ഷ്യം വഹിക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കി. രാമജന്മ ഭൂമി കാണാനായി തീർത്ഥാടകർ ഇപ്പോൾ തന്നെ അയോദ്ധ്യയിലേക്ക് ഒഴുകുകയാണ്. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായ ചടങ്ങുകൾക്ക് ഇന്നാണ് ആരംഭം.
പ്രയശ്ചിത്ത ചടങ്ങുകളോടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര പ്രായശ്ചിത്ത ചടങ്ങുകൾ നടത്തും.
എന്താണ് പ്രായശ്ചിത്ത പൂജ?. ഏതൊരു ക്ഷേത്രത്തിലും പ്രതിഷ്ഠക്ക് മുൻപ് പ്രായശ്ചിത് അഥവാ പ്രായശ്ചിത്ത പൂജ നടത്തേണ്ടത് അനിവാര്യമാണെന്ന് പൗരാണികർ പറയുന്നു. പ്രതിഷ്ഠാ ദിനത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കുന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പ്രായശ്ചിത്തം ചെയ്യുന്നു എന്നാണ് ഈ പൂജയിലൂടെ ഉദ്ദേശിക്കുന്നത്.
ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചെയ്യുന്ന വ്യക്തിയാണ് പ്രായശ്ചിത്ത പൂജ ചെയ്യുക. പ്രായശ്ചിത്ത പൂജയിൽ ആചാരപരമായ രക്ഷാധികാരി പഞ്ചദ്രവ്യങ്ങൾ ഉൾപ്പെടെയുള്ള ചേരുവകൾ കൊണ്ട് കുളിക്കുന്നു. 121 ബ്രാഹ്മണരാണ് അയോദ്ധ്യയിൽ ഈ പൂജ ചെയ്യുന്നത്.
നാളെ, രാം ലല്ലയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോദ്ധ്യയിലെത്തും. മംഗളകലശത്തിലെ സരയൂജലം വഹിച്ചുകൊണ്ടുള്ള ഭക്തരം രാമജന്മഭൂമി ക്ഷേത്രത്തിലെത്തും. ജനുവരി 8 ന് ഗണേശ അംബിക പൂജ, വരുണ പൂജ, മാതൃകാ പൂജ, ബ്രാഹ്‌മണ വരൻ, വാസ്തു പൂജ എന്നിവയോടെ ഔപചാരിക ചടങ്ങുകൾ ആരംഭിക്കും. ജനുവരി 19 ന് യോഗാഗ്നി ജ്വലിപ്പിക്കും. തുടർന്ന് ‘നവഗ്രഹം’ സ്ഥാപിക്കുകയും ‘ഹവൻ സ്ഥാപിക്കുകയും ചെയ്യും. ജനുവരി 20 ന് രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിൽ സരയൂജലം കൊണ്ട് കഴുകും, അതിനുശേഷം വാസ്തുശാന്തിയും ‘അന്നാധിവാസ’ ചടങ്ങുകളും നടക്കും. ജനുവരി 21 ന് രാം ലല്ല വിഗ്രഹം 125 കലശങ്ങളിൽ സ്‌നാനം ചെയ്യിപ്പിക്കും. 22 ന് ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങും രാം ലല്ലയുടെ പ്രതിഷ്ഠയും നടക്കും.
Discussion about this post