ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും, നടി അനുഷ്‌ക ശർമ്മയ്ക്കും ക്ഷണം. ഇരുവർക്കും രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതർ ക്ഷണക്കത്ത് കൈമാറി. നേരത്തെ ഇരുവരും രാമക്ഷേത്രത്തിൽ നിന്നും എത്തിച്ച അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
ട്രസ്റ്റ് അംഗങ്ങൾ വീട്ടിൽ എത്തിയായിരുന്നു ഇരുവർക്കും ക്ഷണക്കത്ത് കൈമാറിയത്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇരുവരും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്ക് ഉറപ്പും നൽകി. കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെയും ധോണിയെയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ക്ഷണിച്ചിരുന്നു.
ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ വസതിയിൽ എത്തിയായിരുന്നു ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. ഇരുവർക്കും അക്ഷതം കൈമാറുകയും ചെയ്തിരുന്നു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി ഇനി അഞ്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളിൽ കൂടുതതൽ ക്രിക്കറ്റ് താരങ്ങൾക്ക് ക്ഷേത്ര ട്രസ്റ്റ് അക്ഷതം കൈമാറും.
Discussion about this post