തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ സമഗ്ര പരിഷ്കരണം വരുത്തി പിണറായി സർക്കാർ. പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും പുതിയ പാഠ്യപദ്ധതിയെന്നും മന്ത്രി സൂചിപ്പിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ കഴിഞ്ഞ 10 വർഷമായി ഒരേ പാഠ്യപദ്ധതി ആയിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്. നവ കേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യപദ്ധതികളാണ് പുതിയ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നരവർഷത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് എന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
പുതുതായി പുറത്തിറക്കുന്ന എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലാണ് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്പെഷ്യൽ റൂൾ പ്രകാരം ആയിരിക്കും അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകൾ പ്രവർത്തിക്കുക. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് സ്പെഷ്യൽ റൂൾ കൊണ്ടുവരുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Discussion about this post