തിരുവനന്തപുരം: മരുന്ന് വിതരണ കമ്പനിക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കുടിശിക വരുത്തിയത് കാരണം പെരിട്ടോണിയല്‍ ഡയാലിസിസിന് മരുന്ന് ലഭിക്കാതെ മൂന് മാസമായി രോഗികൾ വലയുന്നു. നിലവിൽ ഒന്‍പത്കോടി രൂപയാണ് ഡയാലിസിസ് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്ക് കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ നൽകാനുള്ളത്. എന്നാൽ കോർപറേഷന്റെ കയ്യിൽ ഭീമമായ തുക ചിലവഴിക്കാതെയുണ്ടെന്നും എന്നിട്ടും മരുന്ന് കമ്പനിക്ക് അവരുടെ കുടിശ്ശിക കൊടുക്കാൻ തയ്യാറാവുന്നില്ല എന്നും ആരോപണം ഉയർന്നിട്ടുണ്ട്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഫ്ലൂയിഡ് ബാഗുകള്‍ സൗജന്യമായികിട്ടിയിരുന്നതും കമ്പനികള്‍ മരുന്ന് നിലച്ചു. കോഴിക്കോടും മലപ്പുറത്തും മാത്രമായി 165 പേരാണ് പൊരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്.
നവകേരളാ സദസ്സിലടക്കം പരാതി നൽകിയിരുന്നെങ്കിലും ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിർദ്ധനരായ രോഗികൾ ജീവനും മരണത്തിനും ഇടയിൽ പെട്ട് നാറ്റം തിരിയുമ്പോഴും കുറ്റകരമായ അനാസ്ഥയാണ് കേരളാ മെഡിക്കൽ സർവീസ് കോർപറേഷന്റെയും കേരളാ സർക്കാരിന്റെയും ഭഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്
Discussion about this post