വാരണാസസി: അയോദ്ധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി അഞ്ചു നാൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്ന രാംലല്ലയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യമെമ്പാടും പ്രാണപ്രതിഷ്ഠാ ദിനത്തിനായി കാത്തിരിക്കുമ്പോൾ രാമക്ഷേത്ര മാതൃക ഒരുക്കിയിരിക്കുകയാണ് ദേശിയ അവാർഡ് ജേതാവായ കരകൗശല വിദഗ്ദൻ കുഞ്ച് ബിഹാരി സിങ്. 108 ദിവസങ്ങൾ കൊണ്ട് 108 ഭാഗങ്ങൾ നിർമിച്ചുകൊണ്ടാണ് കുഞ്ച് ബിഹാരി സിങ് രാമക്ഷേത്ര മാതൃക പൂർത്തിയാക്കിയത്. തന്റെ സഹോദരങ്ങളോടൊപ്പമാണ് ഇത് പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു.
‘സഹോദരങ്ങളോടൊപ്പം ചേർന്നാണ് രാമക്ഷേത്ര മാതൃക പൂർത്തിയാക്കിയത്. ഈ മാതൃകയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഗുലാബി മീനാകാരി ഉപയോഗിച്ചാണ് ക്ഷേത്ര മാതൃക നിർമിച്ചിട്ടുള്ളത്. 108 ദിവസങ്ങളിലായി 108 ഭാഗങ്ങൾ നിർമിച്ചുകൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. സ്വർണം, വെള്ളി എന്നീ ലോഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കരകൗശല വിദ്യയാണ് ഗുലാബി മീനാകാരി’ – കുഞ്ച് ബിഹാരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹം നന്ദിയറിയിച്ചു. പ്രധാനമന്ത്രിയുടെ പരിശമം കൈാണ്ടാണ് നീണ്ട അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ ഞങ്ങൾക്ക് ക്ഷേത്രം ലഭിച്ചത്. ക്ഷേത്ര മാതൃക പ്രഭു ശ്രീരാമന് സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2.5 കിലോ ഭാരത്തിലാണ് ക്ഷേത്ര മാതൃക നിർമിച്ചിരിക്കുന്നത്. ഇതിൽ ജയ് ശ്രീരാം എന്ന് കൊത്തിവച്ചിരിക്കുന്നു. കൊടിയുൾപ്പെടെ ക്ഷേത്രം മുഴുവൻ നിർമിച്ചിരിക്കുന്നത് വെള്ളികൊണ്ടാണ്. ക്ഷേത്രത്തിന് നിറം നൽകാൻ കോബാൾട്ട, ടൈറ്റാനിയം, ചെമ്പ് എന്നിവയാണ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും ശിൽപ്പി വ്യക്തമാക്കി.
Discussion about this post