കറാച്ചി: ആദ്യ വിവാഹത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നുവെന്ന് ഇമ്രാന്‍ഖാന്റെ പുതിയ ഭാര്യ റഹംഖാന്‍ വെളിപ്പെടുത്തി. മാധ്യമപ്രവര്ത്തകയായിരുന്നതിനാലാണ് ഇതുവരെ മൗനം പാലിച്ചത്. പാക്കിസ്ഥാനില്‍ ടെലിവിഷന്‍ അഭിമുഖത്തിലാണ് ബിബിസിയുടെ മുന്‍ കാലാവസ്ഥ അവതാരക തന്റെ മുന്‍ വിവാജീവിതം സംബന്ധിച്ച് മനസ്സ് തുറന്നത്.
ആദ്യ വിവാഹത്തിന്റെ ദുരന്തം അനുഭവമുള്ളതിനാല്‍ ഇമ്രാന് ഖാന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. സഹോദരനാണ് പിന്നീട് ആത്മവിശ്വാസം പകര്‍ന്നതെന്നും റഹം വിശദീകരിച്ചു.. 2006 ലാണ് റഹവും ആദ്യ ഭര്‍ത്താവ് ഡോ. ഇജാസ് റഹ്മാനും വേര് പിരിഞ്ഞത്. മൂന്നു മക്കളുമൊത്തു ബ്രിട്ടനിലെ ലിങ്കണ്ഷെറിലായിരുന്നു റഹം താമസിച്ചിരുന്നത്.
ജമൈമയുമായുള്ള വിവാഹബന്ധം പത്തു വര്‍ഷം മുമ്പ് വേര്‍പെടുത്തിയാണ് ഇമ്രാന് ഖാനും റഹത്തെ ഭാര്യയാക്കിയത്. ആദ്യ വിവാഹത്തില്‍ ഇമ്രാന് രണ്ടു ആണ് മക്കളുണ്ട്.
അതേസമയം റഹം നടത്തിയിട്ടുള്ള ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ് എന്ന വിശദീകരണവുമായി മുന്‍ ഭര്‍ത്താവും മനഃശാസ്ത്ര രംഗത്തെ വിദഗ്ദ്ധനുമായ ഡോ. ഇജാസ് റഹ്മാനും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post