ഇസ്ലാമാബാദ്; പാകിസ്താൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടി നടത്തിയതായി സ്ഥിരീകരിച്ച് പാകിസ്താൻ. ഇറാൻ സംയമനം കാണിക്കണമെന്നും സംഘർഷം ഒഴിവാക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. ഇറാനിയൻ പ്രവിശ്യയായ സിയസ്താൻ-ഒ-ബലൂചിസ്ഥാനിൽ ഭീകരരുടെ ഒളിത്താവളങ്ങൾക്കെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താന്റെ സന്ദേശം.
ഇറാൻ ഞങ്ങളുടെ സഹോദര രാജ്യമാണ്. പാകിസ്താൻ ജനതയ്ക്ക് ഇറാനിയൻ ജനതയോടു വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഭീകരവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ എല്ലായ്പ്പോഴും ചർച്ചയ്ക്കും സഹകരണത്തിനും ഊന്നൽ നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സംയുക്ത പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമവും തുടരുമെന്ന് പാകിസ്താൻ പറഞ്ഞു.
ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിച്ച പാകിസ്താൻ, ഇത്തരം നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അയൽ രാജ്യത്തിന് മുന്നറിയിപ്പ് നൽകി.
Discussion about this post