ന്യൂഡല്‍ഹി:വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ഫെബ്രുവരിക്ക് ശേഷം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് ലഭിക്കുന്നത്. അവരുടെ സ്നേഹവും പിന്തുണയുമാണ് സങ്കല്‍പ് യാത്ര വീണ്ടും തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാന്‍ ബിര്‍സ മുണ്ടയുടെ അനുഗ്രഹത്തോടെ നവംബര്‍ 15 നാണ് സങ്കല്‍പ് യാത്ര തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ ഈ യാത്ര ഒരു ബഹുജന പ്രസ്ഥാനമായി മാറി. 15 കോടിയിലധികം ആളുകളാണ് യാത്രയില്‍ പങ്കെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയുടെ വാഹനത്തെ രഥം എാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഈ വാഹനം വിശ്വാസത്തിന്റെ രഥമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ക്ക് പോഷകാഹാരവും ,ആരോഗ്യവും ഉറപ്പുനല്‍കുക, എല്ലാ കുടുംബങ്ങള്‍ക്കും ഗ്യാസ് കണക്ഷന്‍, വെള്ളം , വൈദ്യുതി, ടോയ്‌ലറ്റ് എന്നി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 9 വര്‍ഷമായി , പിന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും, രാജ്യത്തിന്റെ വികസനത്തിലേക്ക് ഓരേ പൗരന്‍മാരെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ശ്രമം ഇപ്പോള്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തി നില്‍ക്കുകയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം , ഇത്രയും പതിറ്റാണ്ടുകള്‍ കഴിഞ്ഞും ആരും ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ ശ്രദ്ധ ചെലുത്തുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തത് ഞങ്ങളുടെ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post