അയോദ്ധ പ്രാണപ്രതിഷ്ഠാ ചടങ്ങിന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കാന്‍ നടന്‍ ഉണ്ണിമുകുന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ ആഹ്വാനം.
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം എന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. രാമ രാജ്യം എന്ന സ്വപനം പൂവണിയന്‍ പോകുന്നു, ജയ്ശ്രീറാം , ജയ്ശ്രീറാം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ആളുകള്‍ കുറിച്ചിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങിയിരുന്നു നടന്‍ . ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലാണ് ഉണ്ണി മുകുന്ദന് അക്ഷതം കൈമാറിയത്. സമൂഹമാദ്ധ്യമത്തിലൂടെ തന്നെയാണ് ഉണ്ണി മുകുന്ദന് അക്ഷതം ഏറ്റുവാങ്ങിയ വിവരം പങ്കുവച്ചത്. താരത്തിന് ക്ഷേത്രത്തിന്റെ മാതൃകയും കൈമാറിയിരുന്നു.
Discussion about this post