എറണാകുളം: പെരുമ്പാവൂരിൽ സ്കൂൾ വിദ്യാർത്ഥി ബസിനടിയിൽ പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. ബസ്ഡ്രൈവർ ഉമ്മറിന്റെ ലൈസൻസ് റദ്ദ് ചെയ്തു. പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ ബസിനടിയിൽപ്പെട്ട സംഭവത്തിലാണ് നടപടി. ജനുവരി 12നായിരുന്നു സംഭവം.
ബസിൽ നിന്നിറങ്ങിയ കുട്ടി മുന്നിലൂടെ പോകുമ്പോൾ ഉമ്മർ അലക്ഷ്യമായി ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസിന്റെ ഇരുചക്രങ്ങൾക്കിടയിൽ ആണ് കുട്ടി പെട്ടത്. അതുകൊണ്ട് തന്നെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
Discussion about this post